KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ. കോളേജിൽ ” വിശപ്പ് രഹിത ക്യാമ്പസ്‌ ” പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ” വിശപ്പ് രഹിത ക്യാമ്പസ്‌ ” പദ്ധതി കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ. കോളജിൽ ആരംഭിച്ചു. കൊയിലാണ്ടി MLA കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി വി ഷാജി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ അൻവർ സാദത്ത്, ഹിസ്റ്ററി വകുപ്പ് മേധാവി ഡോ. ശ്രീജിത്ത്‌ ഇ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. അനീഷ് വി ആർ, ബെന്നി ആയിന്റെവിട, കോളേജ് യൂണിയൻ ചെയർമാൻ അഭിരാം ആനന്ദ്, യുയുസി തേജസ്‌ ചന്ദ്ര എന്നിവർ സംസാരിച്ചു,
Share news
error: Content is protected !!