KOYILANDY DIARY

The Perfect News Portal

കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി 

ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം മാർച്ച് 27, 28 തിയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വേലായുധൻ കാരക്കട്ട് മീത്തൽ നേതൃത്വത്തിൽ ക്ഷേത്രം ശാന്തി സ്വാമി ചെറുക്കാവിലിൻ്റെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. മാർച്ച് 22 വെള്ളിയാഴ്ച കാലത്ത് 6 മണിക്ക് ഗണപതി ഹോമം, സുദർശന ഹോമം, കൂട്ട പ്രാർത്ഥന. മാർച്ച് 27-ബുധനാഴ്ച കാലത്ത് ഗണപതി ഹോമം, 6.30ന് വാൾ എഴുന്നള്ളിപ്പ്, ഇളനീർക്കുല വരവ്, ഉച്ചപൂജ, വൈകുന്നേരം കലശം പനിച്ചി പറമ്പത്ത്, ദീപാരാധന, കരിക്കലശം.
Advertisements
മാർച്ച് 28ന്  ഉഷ പൂജ, ഇളനീർക്കുല വരവ്, വാദ്യമേളങ്ങളോടുകൂടി നടുവണ്ണൂരിൽ നിന്നുമുളള ആഘോഷ വരവ്, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് 4 മണിക്ക് ഭഗവതി വെള്ളാട്ട്, സന്ധ്യക്ക് ദീപാരാധന, പനിച്ചി പറമ്പത്ത് നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്, ഭഗവതി തിറ, നാഗകാളി തിറ, ഗുളികൻ തിറ, രാത്രി 10.30ന് നാടകദേശം കന്നൂര് അവതരിപ്പിക്കുന്ന നാടകം വയൽ കിളികളുടെ പാട്ട്. പുലർച്ച 2 മണിക്ക് കുട്ടി ചാത്തൻ തിറ, കരിയാത്തൻ തിറ, പുലി തിറ, ഗുരുദേവൻ തിറ, കാളി തിറയാട്  തിറ. മഹോത്സവം സമാപിക്കും.