KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കളി ആട്ടം ഏപ്രിൽ 16 മുതൽ 21 വരെ സർഗവനിയിൽ നടക്കും

കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടം ഏപ്രിൽ 16 മുതൽ 21 വരെ സർഗവനിയിൽ നടക്കും. 400 ഓളം കുട്ടികൾ പങ്കെടുക്കുന്ന അവധിക്കാല ക്യാമ്പായ കളി ആട്ടത്തിൻ്റെ  സാമ്പത്തിക സമാഹരണം ചേമഞ്ചേരി കൊളക്കാട് യു. പി സ്ക്കൂൾ മാനേജർ കെ. റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയം ഹാളിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ ബിജു കാവിൽ അദ്ധ്യക്ഷത വഹിച്ചു.
നാടക പരിശീലനം, പാട്ട്, ചുവടുകൾ, കളി, സല്ലാപങ്ങൾ, നാടകോത്സവം എന്നിവ കളിആട്ടത്തിൻ്റെ ഭാഗമാണ്. പ്രസിദ്ധ നാടക പ്രവർത്തകൻ മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടർ. സാമ്പത്തിക കമ്മിറ്റി ചെയർമാൻ ബാലൻ കുനിയിൽ ഫണ്ട് ഏറ്റുവാങ്ങി. അശോകൻ കോട്ട്, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.