KOYILANDY DIARY

The Perfect News Portal

വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തേങ്ങ ഏറുംപാട്ടും നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പുലർച്ചെ തേങ്ങ ഏറുംപാട്ടും നടന്നു. ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള കനലാട്ടവും വിവിധ തിറകളും ബുധനാഴ്ച നടക്കും. കാലത്ത് ഭജന, 10 മണിക്ക് ആനയൂട്ട് തുടർന്ന് വിവിധ അവകാശ – ആഘോഷവരവുകൾ, താലപ്പൊലി, കാലിക്കറ്റ് മ്യൂസിക്കൽ വൈബ് അവതരിപ്പിക്കുന്ന ഗാനമേള, കരിമരുന്ന് പ്രയോഗം എന്നിവയും ഇതോടൊപ്പം നടക്കും.