KOYILANDY DIARY

The Perfect News Portal

കെ. കെ കിടാവ് മെമ്മോറിയൽ യൂ.പി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ്: കെ. കെ കിടാവ് മെമ്മോറിയൽ യൂ.പി സ്കൂളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സ്കൂളിൻ്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്കൂളിൽ പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, ജന പ്രതിനിധികളും, പൗരപ്രമുഖരും, നാട്ടുകാരും
സ്ത്രീ പുരുഷ ഭേദമന്യേ പങ്കെടുത്തുകൊണ്ട് ഇഫ്താർ സംഗമം വൻ വിജയമായിമാറി.
സംഗമത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വാർഡ് മെമ്പർ മജു, മുൻ മെമ്പർ പി ബാലകൃഷ്ൺ, P T A പ്രസിഡണ്ട് പ്രനീത T K, മാനേജ് മെൻറ് പ്രതിനിധി മുനീർ, അഹമ്മത് കാപ്പാട് തുടങ്ങിയവർ പങ്കാളികളായി.