സ്വർണവില കുറഞ്ഞു: പവന് 1,05,840 രൂപ
.
സ്വർണവില കുറഞ്ഞു. 1360 രൂപ കുറഞ്ഞ് പവന് 1,05,840 രൂപയായി. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപയായി. വരും ദിവസങ്ങളിലും വിപണിയില്‍ സമാനമായ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റ് ഘടകങ്ങള്‍ വിലയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്ന നിരക്കില്‍ നിക്ഷേപകര്‍ ലാഭമെടുത്തതുമാണ് വിലയിടിവിന് കാരണമായത്.




