KOYILANDY DIARY

The Perfect News Portal

ഗായത്രീ വീണയുമായി ഗാനകോകിലം വൈക്കം വിജയലക്ഷ്മി കാഞ്ഞിലശ്ശേരിയിൽ

ഗായത്രീ വീണയുമായി ഗാനകോകിലം വൈക്കം വിജയലക്ഷ്മി കാഞ്ഞിലശ്ശേരിയിൽ. ശിവരാത്രി മഹോത്സവ നഗരിയിൽ മാർച്ച് 7 വ്യാഴാഴ്ച രാവിലെ 10ന് മൃത്യുഞ്ജയ പുരസ്കാരം ഗാനകോകിലം വൈക്കം വിജയലക്ഷ്മിക്ക് സമർപ്പിക്കപ്പെടുന്നു. രാവിലെ 10 മണിക്ക് ക്ഷേത്രാങ്കണത്തിലെ നാട്യമണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. പത്മശ്രീ. ചെറുവയൽ രാമൻ മുഖ്യാതിഥി ആയിരിക്കും. വൈകീട്ട് 6 മണിക്ക് അഞ്ച് ആനകൾ പങ്കെടുക്കുന്ന കുടമാറ്റം, കാഞ്ഞിലശ്ശേരി പത്മനാഭന്റെ മേള പ്രമാണത്തിൽ നൂറിലധികം വാദ്യ പ്രതിഭകൾ ഒരുക്കുന്ന
ആലിൻ കീഴ്മേളം എന്നിവ അരങ്ങേറും.
മാർച്ച് 8ന് ശിവരാത്രി ദിനത്തിൽ രാവിലെ 10 മുതൽ ശിവദം – നൃത്താച്ചന നാട്യമണ്ഡപത്തിൽ നടക്കും. അമ്പതോളം നർത്തകികൾ വൈകീട്ട് 5 വരെ തുടർച്ചയായി ശാസ്ത്രീയ നൃത്തങ്ങൾ അവതരിപ്പിക്കും. മാർച്ച് 7, 8 തിയ്യതികളിൽ പ്രഭാത ഭക്ഷണം, പ്രസാദ ഊട്ട് എന്നിവ ഉണ്ടാവുന്നതാണ്. മാർച്ച് 6 ബുധനാഴ്ച രാത്രി നടത്താനിരുന്ന ഗാനമേള സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചിരിക്കുന്നു. ജനറൽ കൺവീനർ സംഘാടക സമിതി. ഉത്സവാഘോഷ കമ്മിറ്റി 2024.