KOYILANDY DIARY

The Perfect News Portal

അപകടത്തിൽ മരണമടഞ്ഞ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം നൽകി

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനിടയിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ വീടുകളിൽ വിതരണം ചെയ്തു. ഓഫീസർമാരായ രഞ്ജിനി, സജിത, കൗൺസിലർ ബേബി സുന്ദർ രാജ്, യൂണിയൻ നേതാക്കളായ സി എം സുനിലേശൻ, സചീന്ദ്രൻ, മനോജ്, വിനോദ് എന്നിവർ പങ്കെടുത്തു. ഓരോ തൊഴിലാളി കുടുംബത്തിനും 10 ലക്ഷം രൂപയുടെ ആനുകൂല്യമാണ് നൽകിയത്. അപകടത്തിൽ മരണമടഞ്ഞ പയ്യോളിയിലെ ഹമീദ്, കടലൂരിലെ നൗഷാദ്, കൊയിലാണ്ടി പാറക്കൽ താഴെ പ്രവീൺ കുമാർ, ഫിഷർമെൻ കോളനിക്ക് സമീപം പ്രസാദ് എന്നിവരുടെ കുടുംബങ്ങൾക്കാണ് ധനസഹായം വീടുകളിൽ എത്തി ചെയർമാൻ വിതരണം ചെയ്തത്.