KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളജിലെ ഫാർമസി അടച്ചതായി സോഷ്യൽ മീഡിയായിൽ വ്യാജ വാർത്ത

മരുന്ന് കിട്ടാനില്ല.. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫാർമസി അടച്ചതായി സോഷ്യൽ മീഡിയായിൽ വ്യാജ വാർത്ത പ്രചരിക്കുന്നതായി ആശുപത്രി അധികൃതർ. MYL CYBER KERALA എന്ന ലോഗോയിലാണ് ഇന്നലെ മുതൽ വ്യാജ വാർത്ത പ്രചരിക്കുന്നതായി കാണാനിടയായത്. എച്ച്.ഡി.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫാർമസി ഇന്നലെ സ്റ്റോക്കെടുപ്പിനുവേണ്ടി കുറച്ച് സമയം അടച്ചിരുന്നു.

സ്റ്റോക്കെടുപ്പ് പൂർത്തിയാക്കി ഇന്ന് ഫാർമസി തുറന്ന് പ്രവർത്തിക്കുന്നുമുണ്ട്. വസ്തുത മനസിലാക്കാതെയാണ് ആശുപത്രി സംവിധാനത്തെയാകെ കളങ്കപ്പെടുത്തുന്ന തരത്തിൽ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അവശ്യ മരുന്നുകൾ ഉൾപ്പെടെ എല്ലാ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ആവശ്യനുസരണം സ്റ്റോക്കുണ്ടെന്നും ഇത്തരം വാർത്തകളിൽ വഞ്ചിതരാകരുതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.