KOYILANDY DIARY

The Perfect News Portal

ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി; എം വി ഗോവിന്ദന്‍

ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പകുതിയില്‍ അധികം പണവും ലഭിച്ചത് ബിജെപിക്കാണ്. രാജ്യം അഴിമതിയുടെ അങ്ങയെ തലയ്ക്കലെത്തിയെന്നും എം വി ഗോവിന്ദന്‍  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ പണം ഇലക്ടറല്‍ ബോര്‍ഡിന്റെ ഭാഗമായി വാങ്ങില്ല എന്ന് രജിസ്റ്റര്‍ ചെയ്തവരാണ് സിപിഐയും സിപിഐഎമ്മും എന്നും അദ്ദേഹം പറഞ്ഞു.