KOYILANDY DIARY

The Perfect News Portal

ദില്ലി മദ്യനയ അഴിമതി കേസ്; കെ കവിതക്ക് ജാമ്യമില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. കവിത ഇഡി കസ്റ്റഡിയില്‍ തുടരും. ശനിയാഴ്ചയാണ് കവിതയെ ഹൈദരാബാദിലെ വീട്ടിലെത്തി ഇഡി അറസ്റ്റ് ചെയ്തത്.

കെ കവിത മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എഎപിയുടെ ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

കവിത എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയതായും ഇഡി കണ്ടെത്തിയിരുന്നു. അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അനധികൃത പണമാണ് എഎപിയിലേക്ക് എത്തിയതെന്ന് ഇഡി പറഞ്ഞു. കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് കവിതയും സഹായികളും എഎപിക്ക് മുന്‍കൂറായി പണം നല്‍കിയെന്നുമാണ് ഇഡിയുടെ ആരോപണം.

Advertisements