KOYILANDY DIARY

The Perfect News Portal

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധം; മന്ത്രി പി രാജീവ്

രാഷ്ട്രപതി ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്. രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തില്‍ പെടുന്ന ബില്ലുകളല്ല ഇവ. ഈ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ല. ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. മാത്രമല്ല രാഷ്ട്രപതി ഉള്‍പ്പെടെ എല്ലവരും ഭരണഘടനക്ക് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.