KOYILANDY DIARY

The Perfect News Portal

വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു

കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. വിദേശ മലയാളിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലും പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. കട്ടപ്പന സ്വദേശിയാണ്. സ്വാമി ചൈതന്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.