KOYILANDY DIARY

The Perfect News Portal

ഡല്‍ഹിയിൽ ആംആദ്മി പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള ആംആദ്മി പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനമന്ത്രിയുടെ വസതി വളയാനെത്തിയ എഎപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പട്ടേല്‍ ചൗക്ക് മെട്രോ സ്‌റ്റേഷന് പുറത്ത്  പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചും സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഡല്‍ഹി പോലീസ്. 

 കേജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധിക്കുന്നു. ഇതേസമയം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ടി നേതാവും ന്യൂഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളില്‍ സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് പറഞ്ഞു.