KOYILANDY DIARY

The Perfect News Portal

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പുമുതൽ വോട്ടുചെയ്യുന്ന ചന്തൻകണ്ടി തിരുമാല അമ്മ ഇപ്പോഴും ആവേശത്തിൽ

കൊയിലാണ്ടി: വോട്ടാവേശം കൈവിടാതെ തിരുമാല അമ്മ… 1951ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഓർമ്മകളുമായാണ് കീഴരിയൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ മുതിർന്ന അംഗമായ ചന്തൻകണ്ടി തിരുമാല അമ്മ വോട്ട് ചെയ്യാൻ എത്തിയത്. ആദ്യ ഇഎംഎസ് സർക്കാരിനും പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയ തിരുമാല അമ്മ കീഴരിയൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ മുതിർന്ന അംഗമാണ്.

സംസ്ഥാനത്തെയും രാജ്യത്തെയും സമര പോരാട്ടങ്ങൾ കണ്ടതിന്റെ ആവേശം തെല്ലും കെടാതെ ഇന്നും ഓർമ്മകളിൽ ഉണ്ട്. ആ ഓർമ്മകളാണ് രാജ്യത്തെ പ്രധാന തിരെഞ്ഞെടുപ്പിനും ബൂത്തിൽ നേരിട്ട് എത്തി വോട്ട് ചെയ്യാൻ തിരുമാല അമ്മയെ പ്രേരിപ്പിച്ചത്. കീഴരിയൂർ മാപ്പിള എൽ പി സ്കൂളിൽ 133 ആം വാർഡിലാണ് തിരുമാല അമ്മ വോട്ട് രേഖപ്പെടുത്തിയത്.