KOYILANDY DIARY

The Perfect News Portal

താമരശ്ശേരിയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരിയില്‍ വാഹനാപകടം. സ്‌കൂട്ടറില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുരുതര പരിക്ക്. താമരശ്ശേരി മാനിപുരം റോഡില്‍ പൊയിലങ്ങാടിയിലാണ് അപകടം. കെ.എം.സി.ടി കോളേജിലെ വിദ്യാര്‍ത്ഥിനികളായ താമരശ്ശേരി കോരങ്ങാട് സ്വദേശിനിക്കും പൂനൂര്‍ സ്വദേശിനിക്കുമാണ് പരിക്കേറ്റത്. 

മറ്റൊരു വാഹനം സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീണതാണെന്നാണ് സൂചന. ഒരു വിദ്യാര്‍ത്ഥിനിയെ ബസിനടിയില്‍ നിന്നാണ് പുറത്തെടുത്തത്. ഇരുവരേയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമാണ്.