KOYILANDY DIARY

The Perfect News Portal

കെട്ടിട നികുതി കുടിശ്ശിക: വ്യപാര സ്ഥാപന ഉടമകള്‍ക്കെതിരെ ജപ്തി നടപടിയുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കെട്ടിട നികുതി കുടിശ്ശിക: വ്യപാര സ്ഥാപന ഉടമകള്‍ക്കെതിരെ ജപ്തി നടപടിയുമായി കൊയിലാണ്ടി നഗരസഭ രംഗത്ത്. നികുതി കുടിശ്ശിക അടച്ച് തീർക്കാനുള്ള നോട്ടീസ് കൈപ്പറ്റാൻ തയ്യാറാകാത്ത വാണിജ്യ സ്ഥാപനങ്ങളിലാണ് ജപ്തി നോട്ടീസ് പതിച്ച് നഗരസഭ നികുതി വിഭാഗം നടപടിയിലേക്ക് കടക്കുന്നത്.
23 – 24 വര്‍ഷം വരെയുള്ള പിഴ 2024 മാര്‍ച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പല കെട്ടിടങ്ങളുടെയും ഉടമകള്‍ നോട്ടീസ് കൈപ്പറ്റുന്നതിനോ കുടിശ്ശിക അടച്ച് തീർക്കാനോ താത്പര്യം കാണിക്കാതെ നില്‍ക്കുന്നതിനാലാണ് ഇവര്‍ക്ക് എതിരെ ജപ്തി നടപടികളുമായി നഗരസഭ മുന്നിട്ടിറങ്ങിയത്.
Advertisements