KOYILANDY DIARY.COM

The Perfect News Portal

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30ഓടെയാണ് മത്സ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് 5 പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ജോണിനായി മത്സ്യതൊഴിലാളികളും തീരദേശ പൊലീസും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മുതലപ്പൊഴിയില്‍ വള്ളംമറിയുന്ന സംഭവങ്ങള്‍ പതിവാകുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്. കടല്‍ പ്രക്ഷുബ്ദമായതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!