KOYILANDY DIARY.COM

The Perfect News Portal

ബിജെപി കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ നടന്നു. ബിജെപി സംസ്ഥാന വക്താവ് അഡ്വ: വി.പി. ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിസർക്കാറിൻ്റെ നയതന്ത്ര വിജയമാണ് മുബൈ സ്ഫോടന കേസ്സിലെ സൂത്രധാരനായ തഹാവൂർ ഹു സൈൻ റാണയെ അമേരിക്കൻ ഭരണകൂടം ഇന്ത്യക്ക് കൈമാറാൻ കാരണമെന്ന് അ ദേഹം പറഞ്ഞു,

മണ്ഡലം പ്രസിഡണ്ട് കെ. കെ. വൈശാഖ്അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ്, വി. കെ. ജയൻ, എസ്. ആർ, ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ  ജിതേഷ് കാപ്പാട്, അതുൽ  പെരുവട്ടൂർ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!