KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മേലൂർ, ആന്തട്ട പ്രദേശത്തെ 62 ഓളം വീടുകൾ ചേർന്ന ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബി. എച്ച്. അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇ. കെ. ജൂബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ അംഗം സുധ കാവുങ്കൽ പൊയിൽ, മേലൂർ ശ്രീ രാമകൃഷ്ണാശ്രമം പ്രസിഡണ്ട് സ്വാമി സുന്ദരാനന്ദ, കവി മേലൂർ വാസുദേവൻ, ആന്തട്ട ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് ടി. എം. സത്യൻ എന്നിവർ സംസാരിച്ചു.
അസ്സോസിയേഷനിൽ ഉൾപ്പെട്ട പഠനത്തിലും കലാരംഗത്തും മികവു തെളിയിച്ച പ്രതിഭകളെ എം എൽ എ അനുമോദിച്ചു. തുടർന്ന് അസ്സോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അസ്സോസിയേഷൻ സെക്രട്ടറി കെ. വി. വിജയകുമാർ സ്വാഗതവും ബി. എച്ച്. അഫ്സത്ത് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!