KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി സ്റ്റേഡിയത്തില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് കുറുവങ്ങാട് അണേല ഊരാളി വീട്ടില്‍ പ്രജിത്തിന്‍റെയും ഗംഗയുടെയും മകന്‍ അമല്‍ സൂര്യ(25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നു.

മൃതദേഹത്തിനു ചുറ്റും സിറിഞ്ചുകളും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമല്‍ സൂര്യയുടെ കൂടെ മറ്റ് സഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നാണ് അറിയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.