KOYILANDY DIARY

The Perfect News Portal

നിയമസഹായം ആവശ്യപ്പെട്ടെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെ

കൊയിലാണ്ടി: നിയമസഹായം ആവശ്യപ്പെട്ടെത്തിയ എറണാകുളം സ്വദേശിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച അഭിഭാഷകനായ BJP കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയുടെ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ഡിവൈഎഫ്ഐ. തനിക്കെതിരെ നടന്ന  ലൈംഗികാതിക്രമത്തിൽ യുവതി നല്കിയ പരാതിയിലെ പ്രതിയെ സംരക്ഷിക്കാൻ BJP ഉന്നത നേതാക്കൾ ഇടപെടുന്നതായും നേതാക്കൾ പറഞ്ഞു.
.
.
 കേസിൻ്റെ ആവിശ്യാർത്ഥം തന്നെ സമീപിച്ച യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അഭിഭാഷകൻ കൂടിയായ BJP മണ്ഡലം സെക്രട്ടറി എ.വി നിഥിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേന്ദ്ര ഭരണത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല.
.
Advertisements
.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യതപ്പെട്ടവർ ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നു.  ലൈംഗികാതിക്രമ കേസിൽ പ്രതിചേർക്കപ്പെട്ട BJP കൊയിലാണ്ടി മണ്ഡലം സെക്രട്ടറിക്കെതിരെ ബന്ധപ്പെട്ടവർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് Dyfi കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.