KOYILANDY DIARY.COM

The Perfect News Portal

അഭിമന്യു വധം: വിചാരണ ജൂലൈ രണ്ടിന‌് തുടങ്ങും

കൊച്ചി > മഹാരാജാസ‌് കോളേജ‌ിലെ ‌എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ നിഷ‌്ഠൂരമായി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഭിമന്യുവിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനമായ ജൂലൈ രണ്ടിന‌് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ‌്ട്രിക്ട‌് ആന്‍ഡ‌് സെഷന്‍സ് കോടതിയില്‍ നടക്കും. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രധാന പ്രതികള്‍ പിടിയിലായത‌് 90 ദിവസത്തിനകമാണ്‌. ക്യാമ്ബസ‌് ഫ്രണ്ട‌്, പോപ്പുലര്‍ ഫ്രണ്ട‌് ക്രിമിനലുകളായ 16 പ്രതികളില്‍ 14 പേരും ജയിലിലായി.

കേസിലെ ഒന്നാം പ്രതിയും കോളേജിലെ ക്യാമ്ബസ‌് ഫ്രണ്ട‌് യൂണിറ്റ‌് സെക്രട്ടറിയുമായിരുന്ന അരൂക്കുറ്റി വടുതല നദ്‌വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ ഐ മുഹമ്മദ് (20), രണ്ടാം പ്രതിയും ക്യാമ്ബസ‌് ഫ്രണ്ട‌് ജില്ലാ പ്രസിഡന്റ‌ുമായ എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), ആരിഫിന്റെ സഹോദരന്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18), മഹാരാജാസിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്ബ് പി എം റജീബ് (25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്ബ് അബ്ദുല്‍ നാസര്‍ (നാച്ചു– 24), പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ‌് അംഗം പുളിക്കനാട്ട് പി എച്ച്‌ സനീഷ് (32), ഒമ്ബതാം പ്രതി ഷിഫാസ‌് (ചിപ്പു), 11–ാം പ്രതി ജിസാല്‍ റസാഖ‌്, 14–ാം പ്രതി ഫായിസ‌് ഫയാസ‌്, 15–ാം പ്രതി തന്‍സീല്‍ എന്നിവരാണ‌് പിടിയിലായത‌്. പതിനാറാം പ്രതി സനിദ‌് കോടതിയില്‍ കീഴടങ്ങി.

അഭിമന്യുവിനെ കുത്തിയ പനങ്ങാട‌് സ്വദേശി സഹലും ഷഹീമുമാണ‌് പിടിയിലാകാനുള്ളവര്‍. ഇവര്‍ക്കായി പൊലീസ‌് ലുക്ക‌് ഔട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്. ഇവര്‍ കേസിലെ പത്തും പന്ത്രണ്ടും പ്രതികളാണ‌്. ഇവര്‍ക്ക‌് വാറന്റ‌് നല്‍കി. കേസിലെ പ്രതികളെയെല്ലാം സാക്ഷികള്‍ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയും ആക്രമിക്കാനുപയോഗിച്ച ആയുധങ്ങളും കോടതിയില്‍ ഹാജരാക്കി.

Advertisements

2018 ജൂലൈ രണ്ടിന് രാത്രി 12.30നാണ‌് എം അഭി-മന്യുവിനെ (20) ക്യാമ്ബസ‌് ഫ്രണ്ട‌് ക്രിമിനലുകള്‍ കുത്തിക്കൊന്നത‌്. കോളേ-ജിലെ എസ‌്‌എഫ‌്‌ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും രാഹുലിനെ ഇടിക്കട്ടകൊണ്ട് മുഖത്തിടിക്കുകയും ചെയ്തു.

കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെ 13 വകുപ്പുകളാണ‌് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത‌്. എറണാകുളം സെന്‍ട്രല്‍ പൊലിസ‌് രജിസ‌്റ്റര്‍ചെയ‌്ത കേസ‌് എസിപി എസ‌് ടി സുരേഷ‌്കുമാറിന്റെ നേതൃത്വത്തിലാണ‌് അന്വേഷിച്ചത‌്.

Share news

Leave a Reply

Your email address will not be published. Required fields are marked *