ദുരിതാശ്വസത്തിന് വസ്ത്രങ്ങൾ ശേഖരിച്ചു

കൊയിലാണ്ടി: ഹരിശ്രീ സ്വയം സഹായ സംഘം കാവുംവട്ടം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശേഖരിച്ച വസ്ത്രങ്ങൾ കൊയിലാണ്ടി സേവാഭാരതിക്കു കൈമാറി. വി. കെ. ഷാജി സേവാഭാരതി ഭാരവാഹി ശ്രീലേഷിന് കൈമാറി. മുണ്ടുകൾ, നൈറ്റികൾ, തോർത്തുകൾ തുടങ്ങിയവയാണ് ഉള്ളത്. കെ ഷാജി, പി പി ബാബു, വി എം ഷാജി, നിധീഷ്, അജേഷ്, ഗിബിലേഷ് എന്നിവർ സന്നിഹിതരായിരുന്നു.
