KOYILANDY DIARY

The Perfect News Portal

രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് തോറ്റു

നഡിയാഡ്: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് തോറ്റു. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന് രണ്ടാം മത്സരത്തിലെ തോല്‍വി കനത്ത തിരിച്ചടിയായി. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്കോറര്‍. 18 റണ്‍സോടെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വീതം വിക്കറ്റുകള്‍ നേടി.

105 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 22/1 എന്ന നിലയിലാണ് അവസാന ദിനം തുടങ്ങിയത്. തുടക്കത്തിലെ പതറിയെങ്കിലും ചെറിയ സ്കോര്‍ മാത്രം ജയിക്കാന്‍ ആവശ്യമായത് ഗുജറാത്തിന് ഗുണകരമായി. 81/6 എന്ന നിലയില്‍ ഒത്തുചേര്‍ന്ന പാര്‍ഥിവ്-ചിരാഗ് ഗാന്ധി സഖ്യം 26 റണ്‍സ് പിരിയാതെ കൂട്ടിച്ചേര്‍ത്ത് ഗുജറാത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 99 റണ്‍സിന്‍റെ ലീഡ് വഴങ്ങിയതാണ് കേരളത്തിന് കനത്ത തിരിച്ചടിയായത്.

Advertisements

സ്കോര്‍: കേരളം ഒന്നാം ഇന്നിംഗ്സ് 208, രണ്ടാം ഇന്നിംഗ്സ് 203. ഗുജറാത്ത് ഒന്നാം ഇന്നിംഗ്സ് 307, രണ്ടാം ഇന്നിംഗ്സ് 108/6.

Leave a Reply

Your email address will not be published. Required fields are marked *