ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
.
.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ വടകര കണ്ണൂക്കര സ്വദേശിയായ അഷറഫിനാണ് പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും കൂട്ടി ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാര്‍ ഡ്രൈവറെ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. കഴുത്തിനും തലക്കും ചെറിയ മുറിവേറ്റതായാണ് അറിയുന്നത്. വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേനയും, പോലീസും സ്ഥലത്തെത്തി. വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിക്കുകയാണ്. കുരുക്കഴിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.




