KOYILANDY DIARY.COM

The Perfect News Portal

അഖിൽ രാജിന്റെ രണ്ടാമത്തെ കവിത ‘ക്യൂ’ വി. ആർ സുധീഷ് പ്രകാശനം ചെയ്തു

.
അരിക്കുളം: കാരയാട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഖിൽ രാജിന്റെ രണ്ടാമത്തെ കവിതാ സമാഹരമായ  ‘ക്യൂ’ പ്രശസ്ത സാഹിത്യകാരൻ വി. ആർ സുധീഷ് പ്രകാശനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വി. അനുഷ പുസ്തകം ഏറ്റുവാങ്ങി. വി. പി നിഷാദ്  പുസ്തക പരിചയം നടത്തി. പത്മശ്രീ മാണി മാധവ ചാക്യാർ പഠന കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡണ്ട് രാജൻ അധ്യക്ഷത വഹിച്ചു. കെ.കെ കമല, മധു കിഴക്കയിൽ, അനിൽ കോളിയാട്ട്, സി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം കാരയാട് സെക്രട്ടറി സി.എം. ഷിജു സ്വാഗതവും അഖിൽരാജ് നന്ദിയും പറഞ്ഞു.
Share news