ഗുഡ്സ് ട്രെയിൻ എഞ്ചിൻ തകരാറായതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകൾ കൊയിലാണ്ടിയിൽ കുടുങ്ങി
.
കൊയിലാണ്ടി: കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിയിൽ ഗുഡ്സ് ട്രെയിനിൻ്റെ എഞ്ചിൻ തകരാറായതിനെ തുടർന്ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കോയമ്പത്തൂർ എക്സ്പ്രസ് മണിക്കൂറുകളോളം നിർത്തിയിട്ടു, ഇന്ന് ഉച്ചയ്ക്ക് 1.10 ഓടെയാണ് സംഭവം. കോയമ്പത്തൂർ എക്സ്പ്രസിന് മുൻപിലായി കോഴിക്കോട് ഭാഗത്തേക്ക് കടന്നു പോയ ഗുഡ്സ് ട്രെയിൻ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് നിന്ന് പോവുകയായിരുന്നു. കോയമ്പത്തൂർ എക്സ്പ്രസിന് പുറമെ കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് ട്രെയിനും പന്തലായനി ഭാഗത്ത് മണിക്കൂറുകളോളം നിർത്തിയിടേണ്ടി വന്നു.
.

.
ട്രെയിനുകൾ വൈകി ഓടിയതോടെ യാത്രക്കാരും വലഞ്ഞു. ആശുപത്രിയിലും മറ്റുമായുള്ള അത്യാവശ്യ കാര്യങ്ങൾക്ക് കോഴിക്കോട് പോകേണ്ടിയിരുന്ന നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. ഇവർ കൊയിലാണ്ടിയിൽ നിന്ന് ബസ് മാർഗം കോഴിക്കോടേക്ക് പോയി. കോഴിക്കോട് നിന്നും പുതിയ എഞ്ചിനെത്തിച്ച് ഗുഡ്സ് ട്രെയിൻ കടന്നു പോയ ശേഷം 3.25 ഓടെയാണ് കോയമ്പത്തൂർ എക്സ് പ്രസ് കൊയിലാണ്ടിയിൽ നിന്ന് എടുത്തത്. ഏതാനും മിനുട്ടകൾക്ക് ശേഷം ഇന്റർസിറ്റിയും കൊയിലാണ്ടിയിൽ നിന്ന് പുറപ്പെട്ടു.



