നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
.
പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലാണ് അപകടം സംഭവിച്ചത്. ഒരാൾ മരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബസിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വാഹനത്തിൽ കുടുങ്ങി കിടക്കുന്ന ആളുകളെ പുറത്ത് എത്തിക്കാൻ ശ്രമം നടക്കുകയാണ്. കൊല്ലംകോട് നിന്നുള്ള ഫയർ ഫോഴ്സ് എത്തിയിട്ടുണ്ട്.




