വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊയിൽക്കാവ് സ്വദേശിയായ യുവാവ് മരിച്ചു
.
കൊയിലാണ്ടി: ബൈക്കും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊയില്‍ക്കാവ് ചെറിയാടത്ത് ജ്യോതീഷ് (36) ആണ് മരിച്ചത്. മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരനായിരുന്നു. രണ്ടാഴ്ച മുമ്പ് എംഎംസിയിലേക്ക് ജോലിക്ക് പോകവെ ഉള്ളിയേരി പുത്തഞ്ചേരിയിലാണ് അപകടം ഉണ്ടായത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. ചെറിയാടത്ത് പത്മനാഭന്റെയും ഉഷയുടെയും മകനാണ്. ഭാര്യ: സുകന്യ. ആറ് മാസം പ്രായമായ കുട്ടിയുണ്ട്.




