നന്മ കൂട്ടായ്മ പൊയിൽക്കാവ് ഉന്നത വിജയികളെ ആദരിച്ചു
.
കൊയിലാണ്ടി: നന്മ കൂട്ടായ്മ പൊയിൽക്കാവിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ, എൽഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, സർവ്വീസിൽ നിന്ന് വിരമിച്ചവരെ ആദരിക്കുകയും ചെയ്തു. കൊയിലാണ്ടി എംഎൽഎ അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബാബു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. സി വി ബാലകൃഷ്ണൻ മാസ്റ്റർ, മുരളി തൊറോത്ത്, വി പി പ്രമോദ്, ഷാനി പി വി, അജിത, മിഥുൻ കെ എന്നിവർ സംസാരിച്ചു. പ്രകാശൻ മാസ്റ്റർ സ്വഗതവും കിരൺ മാസ്റ്റർ നന്ദിയും പറഞ്ഞു.




