KOYILANDY DIARY.COM

The Perfect News Portal

മദ്റസത്തുൽ ഫുർഖാൻ ഇന്റർ നാഷണൽ ഓൺലൈൻ മദ്രസ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു

.
കൊയിലാണ്ടി: മദ്റസത്തുൽ ഫുർഖാൻ ഇന്റർ നാഷണൽ ഓൺലൈൻ മദ്രസ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു.
അഞ്ച് വർഷത്തെ വിജയകരമായ പ്രയാണം പൂർത്തിയാക്കിയ മദ്റസത്തുൽ ഫുർഖാൻ ഇന്റർനാഷണൽ ഓൺലൈൻ മദ്രസയുടെ 2025-27 അധ്യയന വർഷത്തിലെ 5, 7 ക്ലാസുകളിലെ പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം പ്രൗഢമായ ചടങ്ങിൽ നടന്നു. കെ.എൻ.എം ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ ചടങ്ങിൽ സമ്മാനദാനം നിർവഹിക്കുകയും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രധാന അധ്യാപിക ഖദീജ ടീച്ചർ അധ്യക്ഷത വഹിച്ചു.
അധ്യാപികമാരായ ഷാക്കിറ, സാബിറ, മുഫീദ, നിശാന, ഷഫ്ന, ഹിബ, ദാനിയ അഷറഫ്, സുഹ ഫാത്തിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ ഷമീം, കെഎൻഎം ഭാരവാഹികളായ അബ്ദുൽ ഖാദർ, ടി പി ഇസ്മായിൽ, എംജിഎം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് മറിയം ടീച്ചർ, എ എസ് ഐ ആദിൽ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
ലണ്ടൻ, കാനഡ, ഓസ്‌ട്രേലിയ, ചൈന, വിവിധ ജിസിസി രാജ്യങ്ങൾക്ക് പുറമെ കർണാടക, ചെന്നൈ, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള  വിദ്യാർത്ഥികളാണ് നിലവിൽ മദ്റസത്തുൽ ഫുർഖാൻ ഇൻറർനാഷണൽ ഓൺലൈൻ മദ്രസയിൽ പഠനം നടത്തുന്നത്. ഹിമ സുഹറ സ്വാഗതവും മർജാന ടീച്ചർ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!