KOYILANDY DIARY.COM

The Perfect News Portal

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ

.

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് പ്രതികൾ. അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നെന്നും പ്രതികളുടെ മൊഴി. അയോധ്യക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ്, മധ്യപ്രദേശിലെ ബാഗലമുഖി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രതി അനുകല്പ് മിശ്രയുടെ ബന്ധുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തു.

 

സ്വർണ്ണ വ്യാപാരിയെയും അന്വേഷണസംഘം ചോദ്യം ചെയ്തു. അനുകല്പ് മിശ്ര 900 ഗ്രാം സ്വർണ്ണം നൽകിയതായും അത് സ്വർണ വ്യാപാരിയായ വിജയ് കൗശൽ ഉരുക്കി നൽകിയതായും വിവരം. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

 

 

പണം എണ്ണുന്നതിന്റെ ഉൾപ്പെടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന അനിൽ മിശ്രയുടെ ശിപാർശ പ്രകാരമാണ് അറസ്റ്റിലായ 6 പ്രതികൾക്കും ക്ഷേത്രത്തിൽ നിയമനം നൽകിയതെന്ന് എന്നാണ് വിവരം. അന്വേഷണസംഘം അനിൽ മിശ്രയെ വീണ്ടും ചോദ്യം ചെയ്തേക്കും. മൂന്നു കോടി രൂപ വരെ മോഷ്ടിച്ചതായി പ്രതികൾ അന്വേഷണ സംഘത്തോടെ സമ്മതിച്ചതായാണ് വിവരം.

 

Share news
error: Content is protected !!