KOYILANDY DIARY.COM

The Perfect News Portal

മൂടാടി പഞ്ചായത്തിൽ ശക്തമായ കാറ്റിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടം

മൂടാടി പഞ്ചായത്തിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കോടിക്കൽ ഹെൽത്ത്‌ സെന്ററിന്, സമീപം കളപുരയിൽ ഷാജിയുടെ വീടിന് മുകളിൽ തേക്ക് മരം മുറിഞ്ഞ് വീണു. വലിയ നാശനഷ്ടമാണ് ഉണ്ടായത്. കോയിക്കൽ പപ്പൻ നായരുടെ വീടിനു മുകളിലെ 12 കാലുള്ള ഷീറ്റിട്ട മേൽക്കൂര പൂർണ്ണമായും തകർന്നു വീണു.
.
.
മൂടാടി പഞ്ചായത്തിലെ നാരങ്ങോളികുളം ബസ്സ് സ്റ്റോപ്പും തകർന്നിട്ടുണ്ട്. ബസ്സ് സ്റ്റോപ്പിൻ്റെ മുകളിലത്തെ ഷീറ്റ് ശക്തമായ കാറ്റിൽ പിറകിലേക്ക് മറിഞ്ഞ് വീഴുകയാണുണ്ടായത്. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് എം.പി അഖില, വൈസ് പ്രസിഡണ്ട് സി.കെ ശ്രീകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു,
Share news
error: Content is protected !!