KOYILANDY DIARY.COM

The Perfect News Portal

മൂടാടി വിജയനെ ആദരിച്ചു

.
കൊയിലാണ്ടി: മലബാറിലെ പ്രശസ്ത കീബോർഡിസ്റ്റ് മൂടാടി വിജയനെ ആദരിച്ചു. ടോമോ സ്കൂൾ ഓഫ് മ്യൂസിക് പെർഫോമൻസ് ഡേ വേദിയിലായിരുന്നു ആദരവ്. ഒരു കാലത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന ഗായകരുടെ ഗാനമേള വേദികളിൽ പിന്നണി ഒരുക്കിയ സംഗീത പ്രതിഭയാണ് മൂടാടി വിജയൻ. അഡ്വ. കെ.ടി ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു ആദരപത്രം സമർപ്പിച്ചു. കൗൺസിലർ അഭിന വിജയൻ, മൂടാടി വിജയൻ, എൻ നിതേഷ്, അബ്ദുൾ നിസാർ, മധു ബാലൻ, നാസർ എന്നിവർ സംസാരിച്ചു. വേദിയിൽ സംഗീത വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
Share news