KOYILANDY DIARY.COM

The Perfect News Portal

ഫുട്ബോൾ ലഹരിക്കിടയിലും കളം നിറഞ്ഞ് പുസ്തക ചർച്ചയും വായന

.
കീഴരിയൂർ: ഫുട്ബോൾ ലഹരിക്കിടയിലും പുസ്തക ചർച്ചയും വായനയും വളരെ വിപുലമായ രീതിയിൽ നടത്തിയത്  ജനശ്രദ്ധ നേടി. ബഷീർ ദിനത്തോടനുബന്ധിച്ച് കീഴരിയൂർ റാന്തൽ തീയേറ്റർ വില്ലേജ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘പ്രേമ ലേഖനം’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ചയും സംവാദവും നടത്തി. പുസ്തക വിശകലനം നടത്തിക്കൊണ്ട് ഭാസ്കരൻ മുചുകുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്വാഗതം ലെനീഷ് ബേബി ലാൽപുരിയും ഡലീഷ് മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.
.
.
പരിപാടിയുടെ മോഡറേറ്ററായി പ്രകാശൻ കണ്ണോത്തും തുടർന്ന് സജീവ് കീഴരിയൂർ, സ്വപ്ന കുമാര്‍ കെ പി, സുധീഷ് പുതുക്കടി, സംഗീത സിപി, സാബിറ നടുക്കണ്ടി, ഗഫൂർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സവിത വിപി ചടങ്ങിന് ആശംസ അർപ്പിച്ചു. പ്രീജിത്ത് ജി.പി നന്ദി പറഞ്ഞു.
Share news
error: Content is protected !!