കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ‘ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി’ എന്ന സന്ദേശവുമായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂളിന് പുതുതായി അനുവദിച്ച കോഴ്സും ചെയർമാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിന്റെ ഭാഗമായി സ്കൂളിലെ വിവിധ കോഴ്സുകളെക്കുറിച്ച് കരിയർ ഗൈഡൻസ് കോർഡിനേറ്റർ കെ വി സഗീർ ബോധവൽക്കരണം നടത്തി. വാർഡ് കൗൺസിലർ സി കെ ജയദേവൻ, പിടിഎ വൈസ് പ്രസിഡണ്ട് എൻ വി ബിജു, എസ്എംസി ചെയർമാൻ പ്രവീൺ കുമാർ, ഹൈസ്കൂൾ എച്ച്എം ടി. ഷജിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുമേഷ് താമഠം നന്ദിയും പറഞ്ഞു.



