KOYILANDY DIARY.COM

The Perfect News Portal

കേരള പ്രിൻ്റേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം സംഘടിപ്പിച്ചു

.

കൊയിലാണ്ടി: കേരള പ്രിൻ്റേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം 2026 ജൂലായ് 5 ന് കൊയിലാണ്ടി അലയൻസ് ഹാളിൽ വെച്ചു നടന്നു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്‌സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും നിലവിലെ ജില്ലാ- സംസ്ഥാന നേതാക്കളേയും ചടങ്ങിൽ ആദരിച്ചു.

 

പേപ്പറിൻ്റേയും അസംസ്‌കൃത വസ്‌തുക്കളുടെ വർദ്ധനവ് മൂലം അച്ചടി നിരക്ക് 20% മുതൽ 30% വരെ വർദ്ധിപ്പിക്കാൻ മേഖല സമ്മേളനം തീരുമാനിച്ചു. എം.എസ്. വികാസ്, രമേഷ് കെ. സോമൻ കെ, പ്രിയാജു, ഉണ്ണികൃഷ്ണൻ, സുമേദ് കുമാർ, സത്യൻ പി. സി, പ്രവീൺ, കബീർ, രവീന്ദ്രൻ വരം, ബാബുരാജ് സുകന്യ, രാജീവൻ ഇ എം, പുഷ്പരാജ്, പ്രശോഭ് എന്നിവർ സംസാരിച്ചു.

 

Share news
error: Content is protected !!