KOYILANDY DIARY.COM

The Perfect News Portal

ബഷീർ ദിനം: ബഷീറിൻ്റെ മുഴുവൻ കൃതികളുടെയും, കഥാപാത്രങ്ങളുടെയും പ്രദർശനവുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ

.
ചിങ്ങപുരം: ബഷീർ ദിനത്തിൽ ബഷീറിൻ്റെ മുഴുവൻ കൃതികളും, കഥാപാത്രങ്ങളും വന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂളിൽ പ്രദർശിപ്പിച്ച് കുട്ടികളെ പരിചയപ്പെടുത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ അധ്യക്ഷത വഹിച്ചു. പി. നൂറുൽ ഫിദ, സ്‌കൂൾ ലീഡർ മിലൻ രാഗേഷ്, മുഹമ്മദ് സയിം, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, മെഹക് നൗറീൻ, ആൽവിൻ വിനോദ് എന്നിവർ സംസാരിച്ചു. വീഡിയോ നിർമ്മാണം, ബഷീർ ക്വിസ്സ് മത്സരം എന്നിവയും നടന്നു.
Share news