KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ പരിഷ്ക്കരണം അട്ടിമറിക്കാൻ അനവദിക്കില്ല: കെ.എസ്.എസ്.പി.യു

.
കൊയിലാണ്ടി: 5 വർഷം കൂടുമ്പോൾ നടപ്പാക്കുന്ന ശമ്പള – പെൻഷൻ പരിഷ്ക്കരണം, 10 വർഷത്തിലൊരിക്കലാക്കാനുള്ള സർക്കാർ നിർദ്ദേശം, ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശ നിഷേധമാണെന്ന് കെ.എസ്.എസ്.പി.യു. മൂടാടി യൂണിറ്റ് പ്രവർത്തക കൺവൻഷൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ പെൻഷൻ വിരുദ്ധ ബില്ലിനെതിരെയും സംസ്ഥാന സർക്കാരിൻ്റെ ധവളപത്ര നിർദ്ദേശത്തിനെതിരെയും സമരത്തിലണിചേരാനും തൂരുമാനിച്ചു. സംസ്ഥാന സമിതി അംഗം എടത്തിൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി.എൻ. ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. 
.
.
കെ.എസ് .എസ്.പി.യു. പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു. ബ്ലോക്ക് സിക്രട്ടറി ടി. സുരേന്ദ്രൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. എ. ഹരിദാസ്, കെ.പി. നാണു, സി.എം. രാജേന്ദ്രൻ, പി. ശശീന്ദ്രൻ, കെ.എം കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!