പരിസരം ശാസ്ത്രോത്സവം നടത്തി
.
മുത്താമ്പി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസരം ശാസ്ത്രോത്സവം നടത്തി. മരുതൂർ ജി എൽ പി സ്കൂളിൽ വെച്ച് നടന്ന പരിസരം ശാസ്ത്രോത്സവം പരിപാടി കുട്ടികൾക്ക് പുതിയ അനുഭവമായി. പ്രകൃതിയുമായി കൂടുതൽ അടുക്കുന്നതിനും കുട്ടികളിൽ ശാസ്ത്രാവബോധവും നിരീക്ഷണ പാടവവും വളർത്താൻ ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് പരിപാടി ലക്ഷ്യമിട്ടു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വാർഡ് കൗൺസിലർ ലത കെ അപർണ്ണ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ഭാവന ആശംസ അർപ്പിച്ച് സംസാരിച്ചു. അനുരാഗ് എടച്ചേരി, ഇ. രാജൻ, ജോർജ്. കെ.ടി, സലീഷ് പൊയിൽക്കാവ്, കെ സി ദിലീപ് കുമാർ, കെ. എം പ്രബിന, എ. ബാബുരാജ്, ശ്യാമള എം എം ബിജുലാൽ, ബാലകൃഷ്ണൻ അണേല, രാധാകൃഷ്ണൻ പൊക്രാടത്ത് എന്നിവർ നേതൃത്വം നൽകി. സ്വാഗതസംഘം കൺവീനർ രവീന്ദ്രൻ സ്വാഗതവും പി കെ. അജയകുമാർ നന്ദിയും പറഞ്ഞു.



