KOYILANDY DIARY.COM

The Perfect News Portal

ബഷീർ ഫെസ്റ്റിന് ബേപ്പൂരിൽ തുടക്കമായി

.

ഫറോക്ക്: വൈക്കം മുഹമ്മദ് ബഷീറിന്റെ 32-ാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന് ബേപ്പൂരിൽ തുടക്കമായി. വൈലാലിൽ വീട്ടുമുറ്റത്ത് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി എ മുഹമ്മദ് റിയാസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ബേപ്പൂർ ബിസി റോഡിലെ ബഷീർ സ്മാരകമായ “ആകാശ മിഠായി’ കേന്ദ്രീകരിച്ചാണ് വിവിധ പരിപാടികൾ നടക്കുക.

 

സ്‌പീക്കറെ പി എ മുഹമ്മദ് റിയാസ് എംഎൽഎയും ബഷീറിന്റെ മക്കളായ ഷാഹിന ബഷീറും അനീസ് ബഷീറും കുടുംബാംഗങ്ങളും സംഘാടകരും സ്വീകരിച്ചു. സ്‌പീക്കർ വൈലാലിലെ ബഷീർ മ്യൂസിയവും സന്ദർശിച്ചു. പരിപാടിയിൽ കെ ജയന്ത് എംഎൽഎ, കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ഒ. ഭക്തവത്സലൻ, കോർപറേഷൻ കൗൺസിലർമാരായ പി പി ബീരാൻ കോയ, ഷിനു പിണ്ണാണത്ത്, കെ പി തസ്ലീന, നിമ്മി പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തു.

 

ഓർമദിനമായ ഞായറാഴ്ച രാവിലെ 10ന് ബഷീർ ദിന- പരിപാടികൾ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായി ചിത്രരചനയും വൈകിട്ട് മെഹ്ഫിൽ, നാടകങ്ങൾ, നൃത്തശിൽപ്പം എന്നിവയും നടക്കും. തിങ്കളാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന വിവിധ പരിപാടികൾ മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യും.

 

Share news
error: Content is protected !!