KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്ത്; ഒരു കിലോഗ്രാം സ്വർണം പിടികൂടി

.

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്ത്. വിദേശത്തു നിന്നു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം സ്വർണം പിടികൂടി. എയർ ഏഷ്യ വിമാനത്തിൽ ക്വാലലംപൂരിൽ നിന്നെത്തിയ പാലക്കാട് സ്വദേശി യൂസഫ് ആണ് പിടിയിലായത്.  വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് സ്വർണം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. മിശ്രിത രൂപത്തിൽ ശരീര ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണക്കടത്ത്.

Share news
error: Content is protected !!