LSS തൂക്കി ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂൾ
.
ചിങ്ങപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS സ്കോളർഷിപ്പ് പരീക്ഷയിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിലെ 9 പേരില്‍ 6 പേർ സ്‌കോളർഷിപ്പ് ജേതാക്കളായി. സ്‌കൂളിൽ നടന്ന അനുമോദന ചടങ്ങിൽ പന്തലായനി ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ശ്രീലത ഉപഹാര സമർപ്പണം നടത്തി. പി.ടി.എ. പ്രസിഡൻ്റ് പി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ. മുജീബ് എന്നിവർ സംസാരിച്ചു.



