KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പയ്യോളി സഹകരണ അർബൻ ബാങ്കിന്റെ മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്തു

.
​കൊയിലാണ്ടി: സഹകരണ ബാങ്കിംഗ് മേഖല കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ശക്തമായ അടിത്തറയാണെന്ന് അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. ജനങ്ങളുടെ നിക്ഷേപം നാടിന്റെ വികസനത്തിനായി ഉപയോഗിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ, ഇടപാടുകാരുടെ വിശ്വാസം കാത്തുസൂക്ഷിച്ച് പയ്യോളി സഹകരണ അർബൻ ബാങ്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊയിലാണ്ടിയിൽ ബാങ്കിന്റെ മൂന്നാമത് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
.
.
സുതാര്യതയും ഉത്തരവാദിത്വവും സേവന നിലവാരവും ഉറപ്പാക്കി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സഹകരണ മേഖലയ്ക്ക് മുന്നേറാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ ബാങ്ക് ചെയർമാൻ എം.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഡിജിറ്റൽ ബാങ്കിംഗ് ഉത്പന്നങ്ങളുടെ ഉദ്ഘാടനം കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവഹിച്ചു. ഉപഭോക്താക്കൾക്കായുള്ള ലോക്കർ സംവിധാനത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഹാമിദ പി. യും, ആദ്യ സേവിങ്സ് നിക്ഷേപത്തിന്റെയും സ്ഥിര നിക്ഷേപത്തിന്റെയും ഉദ്ഘാടനം കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ സി.കെ. ജയദേവനും നിർവഹിച്ചു.
.
.
​ക്രിക്കറ്റ് താരം റോഹൻ കുന്നുമ്മലിന് ആദരം കേരളത്തിന്റെ അഭിമാനമായ ക്രിക്കറ്റ് താരം റോഹൻ കുന്നുമ്മലിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. കൂടാതെ ശാഖയുടെ മനോഹരമായ ഇന്റീരിയർ പ്രവൃത്തികൾ വിജയകരമായി പൂർത്തീകരിച്ച സി.എം.പി. ആർക്കിടെക്ട്സ്, പ്രകാശ് ഫർണിഷേഴ്സ് എന്നീ സ്ഥാപനങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. ബാങ്ക് സി. ഇ. ഒ. പി. പ്രദീപ് കുമാർ, വി. ഹമീദ് മാസ്റ്റർ, അഡ്വ. കെ. വിജയൻ, മുരളീധരൻ തോറോത്ത്, വി. പി. മുകുന്ദൻ, ഇബ്രാഹിം കുട്ടി, അഡ്വ. സുനിൽ മോഹൻ, വൈശാഖ് കെ. കെ., ഇ. എസ്. രാജൻ, പി. എൻ. കെ. അബ്ദുള്ള, ജിതേഷ് എം. പി., അനൂപ് എസ്. കെ. എന്നിവരും ശാഖാ മാനേജർ ലിഷ എ. എസ്. എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Share news
error: Content is protected !!