KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി സമിതി അത്തോളി യൂണിറ്റ് സമ്മേളനം

.

അത്തോളി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അത്തോളി യൂണിറ്റ് സമ്മേളനം അൽ അഹ്സ കോംപ്ലക്സ് ഹാളിൽ നടന്നു. ജില്ലാ ട്രഷറർ ഗഫൂർ രാജധാനി ഉദ്ഘാടനം ചെയ്തു. ജാഫർ എഎം സ്വാഗതവും പ്രസിഡണ്ട് കെ ബഷീർ അധ്യക്ഷതയും വഹിച്ചു. സെക്രട്ടറി പിഎം ജമാൽ റിപ്പോർട്ടും മുഹമ്മദ് പി കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ആർ രഘുത്തമൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ മനോജ് പനങ്കൂറ സംസാരിച്ചു.

.
അത്തോളി ടൗണിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗത തടസത്തിന് ശ്വാശത പരിഹാരം കാണണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ. ബഷീർ പ്രസിഡണ്ട്, ബാലകൃഷ്ണൻ വിപി, ഷീബ പി ആർ വൈസ് പ്രസിഡണ്ടുമാർ, സെക്രട്ടറിയായി പി എം ജമാൽ, ജോ. സെക്രട്ടറിമാരായി ബിജോ, എഎം ജാഫർ, സഹൽ മുഹമ്മദ് എ്നിവർ ഉൾപ്പെട്ട 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Share news
error: Content is protected !!