KOYILANDY DIARY.COM

The Perfect News Portal

എം.എം. കുഞ്ഞിക്കേളപ്പനെ അനുസ്‌മരിച്ചു

.
മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും, മുതുകാട് – കൂത്താളി സമര വളണ്ടിയറും, അടിയന്തിരാവസ്ഥാ മുന്നണിപ്പോരാളിയുമായിരുന്ന എം.എം. കുഞ്ഞിക്കേളപ്പനെ ആർ.ജെ.ഡി. കീഴ്പ്പയ്യൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പുഷ്‌പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നങ്കണ്ടി ഉദ്ഘാടനം ചെയ്തു. കീഴലാട്ട് കൃഷ്ണൻ അദ്ധ്യക്ഷനായി. സുനിൽ ഓടയിൽ, വി.പി. മോഹനൻ, വി.പി. ദാനിഷ്, വി.പി. രാജീവൻ, രാജൻ കറുത്തെടുത്ത്, വി.പി. ഷാജി, എ.കെ. നിഖിൽ എന്നിവർ സംസാരിച്ചു.
Share news