KOYILANDY DIARY.COM

The Perfect News Portal

തറയ്ക്കൽ രാഘവൻ മാസ്റ്ററെ അനുസ്മരിച്ചു

.
തിരുവങ്ങൂർ ഹൈസ്ക്കൂൾ അധ്യാപകനും എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന തറയ്ക്കൽ രാഘവൻ മാസ്റ്ററുടെ 52-ാം ചരമ വാർഷിക ദിനാചരണം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളിൽ വെച്ച് നടന്നു. പഠിപ്പിൽ മിടുക്കരായ വിദ്യാർത്ഥികൾക്കും രോഗാതുരരായവർക്കുമുള്ള ധനസഹായ വിതരണവും അനുസ്മരണത്തിൻ്റെ ഭാഗമായി നടന്നു.
.
.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ്ബോസ് യോഗം ഉദ്ഘാടനം ചെയ്തു. കെ ഭാസ്ക്കരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. യു കെ രാഘവൻ അനുസ്മരണഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ടി പ്രഭാകരൻ സഹായ വിതരണം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം നിധിൻ, വാർഡ് മെമ്പർ കെ കെ സരീഷ്, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എം കെ കെ വിജിത, പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മനീഷ് പി എം എന്നിവർ സംസാരിച്ചു. പി വി ശ്രീനിവാസൻ സ്വാഗതവും ഉണ്ണി മാടഞ്ചേരി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!