അഖിലേന്ത്യാ കിസാൻ സഭ ജില്ലാ ക്യാമ്പ് സംഘാടകസമിതി രൂപീകരിച്ചു
.
കൊയിലാണ്ടി: അഖിലേന്ത്യ കിസാൻ സഭ ജില്ലാ ക്യാമ്പ് ജൂലൈ 12ന് നന്തിയിൽ വെച്ചു നടക്കും. ക്യാമ്പിന്റെ വിജയകരമായി നടത്തിപ്പിനു വേണ്ടി സംഘാടകസമിതി രൂപീകരിച്ചു. നന്തി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ കിസാൻ സഭ മണ്ഡലം സെക്രട്ടറി പി കെ വിശ്വനാഥൻ സ്വാഗതമാശംസിച്ചു. എൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ. കെ അജിത് ഉദ്ഘാടനം ചെയ്തു.

കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി പരിപാടികൾ വിശദീകരിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, സി പി ഐ ലോക്കൽ സെക്രട്ടറി എൻ വി എം സത്യൻ, കെ. ശശിധരൻ, കെ. സന്തോഷ്, രാമചന്ദ്രൻ കൊയിലോത്ത്, പി വി രാജൻ, കെ. ചിന്നൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരികൾ ഇ കെ അജിത്, കെ ടി കല്യാണി ടീച്ചർ, അഡ്വ. എസ് സുനിൽ മോഹൻ, സെക്രട്ടറി പി കെ വിശ്വനാഥൻ, എൻ ശ്രീധരൻ, ചെയർമാൻ വിശ്വൻ ചെല്ലട്ടം കണ്ടി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.



