KOYILANDY DIARY.COM

The Perfect News Portal

ആവണിപ്പൂവരങ്ങ് സംഘാടക സമിതി രൂപീകരിച്ചു

.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ 52-ാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങ് 2026 ൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. പ്രശസ്ത സിനിമാതാരം ഭാസ്കരൻ വെറ്റിലപ്പാറ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് കാരോളി രൂപരേഖ അവതരിപ്പിച്ചു. ഈയിടെ അന്തരിച്ച കലാലയം പ്രവർത്തകൻ കെ. രാജഗോപാലിൻ്റെ സ്മരണയിലുള്ള വേദിയിൽ പരിപാടികൾ അരങ്ങേറും. അന്തരിച്ച സിനിമാതാരം സലിം കുമാറിൻ്റെ സ്മരണയിലാണ് നഗരി.
ബാബു കൊളപ്പള്ളി, ബാബുരാജ് ചന്തു, പ്രഭാകരൻ ആറാഞ്ചേരി, ബാബു അഥീന, വിശ്വൻ മാസ്റ്റർ, എ.ടി രവി, സി വി ബാലകൃഷ്ണൻ, ഡോ. പി. എം പ്രഭാകരൻ, റിനു രമേശ്, കെ. ശ്രീനിവാസൻ, ശ്യാംസുന്ദർ, കെ. രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. തിരുവോണത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി ആഘോഷപരിപാടികൾ നടക്കും. മൂന്നാം ദിവസം റിനീഷ് കിനാലൂർ സ്മാരക വേദിയിൽ നാടകോത്സവം  നടക്കും. ഡോ. പി. എം പ്രഭാകരൻ ചെയർമാനും ശ്രീജ കെ ജനറൽ കൺവീനറും ഉണ്ണി കുന്നോൽ ട്രഷറുമായ 151 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Share news
error: Content is protected !!